വായുള്ള പെട്ടി വയറുള്ള പെട്ടി
നീണ്ടുരുണ്ടുള്ളൊരു ചോപ്പുപെട്ടി
കത്തുകളാലേ വയർ നിറയ്ക്കും പെട്ടിയ്ക്കു പേരോ പോസ്റ്റ്പെട്ടി
പെട്ടിയിലുള്ളോരു കത്തുകളെല്ലാം
എത്തിടുമോരോരോ ദേശങ്ങളിൽ
സന്തോഷ ,സന്താപ, സാന്ത്വനങ്ങൾ കൃത്യമായെല്ലാർക്കും പങ്കുവെക്കും
പെട്ടിയെക്കണ്ടുവോ കൂട്ടുകാരേ നിൽപ്പതുണ്ടങ്ങാടി മദ്ധ്യത്തിലായ്
രചന: ഹരീഷ് ആർ നമ്പൂതിരിപ്പാട്
Post A Comment:
0 comments: