ഹാ! പത്തിരി പത്തിരി ചുട്ടുകൊണ്ടിരുന്ന പാത്തുമ്മയുടെ അടുത്തേയ്‌ക്ക് ഒരു പൂച്ച എത്തി.
പത്തിരി ചുട്ടു പാത്തുമ്മ
പതുങ്ങി എത്തി പൂച്ചമ്മ
പത്തിരി തിന്നു പൂച്ചമ്മ
തല്ല് കൊടുത്തു പാത്തുമ്മ
ഓടിപ്പോയി പൂച്ചമ്മ
പത്തിരി മൂടി പാത്തുമ്മ.
പത്തിരിക്ക് പകരം മറ്റു പലഹാരങ്ങളുടെ പേര് ചേർത്ത് പാടാം..
നിങ്ങൾക്കറിയാവുന്ന ജീവികളുടെ പേരും അവ കഴിക്കുന്ന ആഹാരവും കണ്ടെത്തി പട്ടിക പൂർത്തിയാക്കൂ..
ജീവികൾ | ആഹാരം |
---|---|
പശു | പുല്ല്, പ്ലാവില |
ആട് | പുല്ല്, പ്ലാവില |
പൂച്ച | മീൻ, പല്ലി, എലി |
................... | ................... |
................... | ................... |
................... | ................... |
Post A Comment:
0 comments: