പ്രവർത്തനം - 1
പത്തിന്റെ കൂട്ടുകാരെ കണ്ടെത്താം ബുക്കിൽ എഴുതാം
നിലത്ത് ഒരു ചെറിയ വട്ടം വരയ്ക്കുക. ശേഷം 10 കല്ലുകൾ എടുക്കുക. വട്ടത്തിന് മുകളിലേയ്ക്ക് ഇടുക. വട്ടത്തിന് ഉള്ളിൽ വന്ന കല്ലുകളുടെ എണ്ണം നോട്ട് ബുക്കിൽ (ഉദാ: 2)എഴുതുക. വട്ടത്തിന് പുറത്ത് എത്ര ആയിരിക്കും വീണതെന്ന് ഒന്ന് ആലോചിക്കൂ.. ശേഷം വട്ടത്തിന് പുറത്തുള്ള കല്ലുകൾ എണ്ണിനോക്കുക. നിങ്ങൾ വിചാരിച്ച സംഖ്യ ശരിയാണോ എങ്കിൽ അത് + ചിഹ്നം ഇട്ടതിന് ശേഷം (ഉദാ: 8 ) എഴുതുക. എന്നിട്ട് മുഴുവൻ കല്ലുകളും ഒത്തു ചേർത്ത് എണ്ണി നോക്കൂ 10 എന്ന ഉത്തരം കിട്ടിയല്ലോ അല്ലെ?
എഴുതിക്കഴിയുമ്പോൾ ഇങ്ങനെ കിട്ടും - 2 + 8 = 10
പ്രവർത്തനം - 2
താഴെ കാണുന്ന രീതിയിൽ വട്ടം വരച്ചു കളർ നൽകി പത്തിന്റെ കൂട്ടുകാരെ നോട്ട് ബുക്കിൽ രേഖപ്പെടുത്താം..കുറച്ചു സംഖ്യകൾ എഴുതിയീട്ടുണ്ട് ബാക്കി പൂർത്തിയാക്കണം.
ഗണിത പാഠപുസ്തകത്തിലെ മഞ്ചാടിക്കളി (Manjadi Game) പൂർത്തിയാക്കുക..
പ്രവർത്തനം - 4
പത്തിന്റെ കൂട്ടുകാരെ കണ്ടെത്തി സംഖ്യാസൂര്യൻ പൂർത്തിയാക്കാം
Post A Comment:
0 comments: