സ്വന്തം ആഗ്രഹം കൊണ്ട് നാം ചെയ്യുന്ന പ്രവർത്തികളും മറ്റുള്ളവരുടെ നിർബന്ധം കൊണ്ട് നാം ചെയ്യുന്ന പ്രവർത്തനവും തമ്മിൽ പ്രക്രിയയിലും ഫലത്തിലും വ്യത്യാസം ഉണ്ട് . സ്വന്തം ഇഷ്ടപ്രകാരം നാം ചെയ്യുന്ന പ്രവർത്തനങ്ങളോട് സ്വയം ഉത്തരവാദിത്വം ഉണ്ടാകും . സാന്നിധ്യവും പങ്കാളിത്തവും.സ്വാഭാവികം ആയിരിക്കും... ഏത് പ്രതിസന്ധികളെയും മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തും.
എന്നാൽ മറ്റുള്ളവരുടെ ആജ്ഞ അനുസരിച്ച് ചെയ്യുന്ന പ്രവർത്തികളിൽ നേരത്തെ പറഞ്ഞ ആത്മാർത്ഥത ഉണ്ടാവില്ല. പ്രവർത്തികൾ മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മാത്രമാകും..ഇവയിൽ ആത്മസംതൃപ്തിയും കാണില്ല. .ഒഴിവാകാനുള്ള കാരണങ്ങൾ സ്വയം കണ്ടെത്തുകയും ചെയ്യും .കഷ്ടപ്പെട്ടു ചെയ്യുന്ന ഒരു പ്രവർത്തനത്തിലും ഇഷ്ടപ്പെട്ടു ചെയ്യുന്ന ഒന്നിന്റെ മാധുര്യം ഉണ്ടാകില്ല.
എന്താണൊ ചെയ്യുന്നത് അതിൽ മുഴുകാൻ കഴിയാത്തതാണ് പ്രവർത്തികളുടെ കാപട്യം എവിടെയാണൊ വ്യാപരിക്കുന്നത് അവിടെ 'ആയിരിക്കാൻ കഴിയാത്തത് ' ആണ് പ്രശ്നം. കൂടെ ഉണ്ട് എന്ന് തോന്നിച്ച് അകലെ ആയിരിക്കുന്നവരും കർമ്മനിരതനാണ് എന്ന് വരുത്തിത്തീർത്ത് അലസരാകുന്നവരും സ്വന്തം ആത്മാത്ഥതയെ തന്നെ ആണ്. വഞ്ചിക്കുന്നത്.
Post A Comment:
0 comments: