ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

പ്രഭാത ചിന്തകൾ 14 May 2021

Share it:

ദൗത്യം ആ വിജയം നിലനിർത്തുക എന്നതാണ്...

പ്രയത്നിക്കുന്നവർക്കുള്ള അംഗീകാരമാണ് വിജയം. പരിശ്രമത്തിലൂടെ മാത്രമാണ്‌ വിജയം വരിക്കാനാവൂ.. പരിശ്രമത്തിന്‍റെ കാഠിന്യമനുസ്സരിച്ചായിരിക്കും വിജയത്തിന്‍റെ തിളക്കം...

വിജയം ഒന്നിന്റേയും അവസാനമല്ല. കല്ലും മുള്ളും നിറഞ്ഞ ഒരു യാത്രയുടെ തുടക്കം മാത്രമാണത്‌.. ഈ വിജയത്തിന് ഞാൻ അർഹനാണ്‌ എന്ന് തെളിയിക്കാനുള്ള യാത്ര...

വിജയിയുടെ ദൗത്യം ആ വിജയം നിലനിർത്തുക എന്നതാണ്. അത് ഒരാളേയും അഹങ്കാരിയാക്കരുത്, എളിയവനാക്കണം. തോൽവിയിൽ നിരാശപ്പെടുകയോ, വിജയത്തിൽ അഹങ്കരിക്കുകയോ ചെയ്യരുത്‌...

ഈ പ്രഭാതത്തിലും സർവേശ്വരൻ നാമേവരെയും വിജങ്ങളിൽ  ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
ശുഭദിനം നേരുന്നു

Share it:

Morning Thought

Post A Comment:

0 comments: