അതിഥിയെപ്പോലെ ജീവിക്കുക...
എല്ലാ ആഘോഷത്തിനും ഒരു ആഘോഷപ്പിറ്റേന്നുണ്ട്, അന്ന് ആഘോഷങ്ങളൊന്നുമുണ്ടാവില്ല.., കല്യാണപ്പിറ്റേന്ന് കല്യാണത്തിന്റെ രസങ്ങളില്ലാത്തതുപോലെ...
നമ്മുടെ ആയുസ്സിനുമുണ്ട് ഒരു ആഘോഷപ്പിറ്റേന്ന്.., ഈ ഓട്ടവും, ധൃതിയും അന്ന് അവസാനിക്കും.. ഈ ജീവിതവും അതിലുള്ള എല്ലാ കാര്യങ്ങളും പരീക്ഷണങ്ങള്‍ മാത്രമാണെന്ന് അന്ന് നാം മനസ്സിലാക്കും...
വലിയ രോഗങ്ങൾ പിടിപെട്ട മനുഷ്യരെ കണ്ടിട്ടില്ലേ? എത്രമാത്രം വിനയവും താഴ്മയുമാണ് ആ മനുഷ്യർക്ക്.., കാരണം, അവരിപ്പോൾ ആഘോഷപ്പിറ്റേന്നിന്റെ തൊട്ടരികിലാണ്...
സുഖാനുഭൂതിയാകുന്ന ആഘോഷത്തിരക്കിലാണ് നാമിപ്പോൾ.., ആളൊഴിഞ്ഞു കൊണ്ടിരിക്കുന്ന മരണമാകുന്ന ആഘോഷ പിറ്റേന്ന് തൊട്ടരികിൽ തന്നെയുണ്ട്.., എപ്പോൾ വേണമെങ്കിലും തിരിച്ച് പോകേണ്ട ഒരു അതിഥിയെപ്പോലെ ജീവിക്കുക...
ഈ പ്രഭാതത്തിലും സർവേശ്വരൻ നാമേവരെയും വിജങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
ശുഭദിനം നേരുന്നു
Post A Comment:
0 comments: