നമ്മുടെ ജീവിതത്തില്‍ എത്ര സൗഭാഗ്യങ്ങളുണ്ടായാലും സംതൃപ്തരാവാത്തവരാണ് മനുഷ്യർ.ദാഹം തീര്‍ക്കാന്‍ മതിവരുവോളം ശുദ്ധജലവും തലചായ്ക്കാന്‍ ഒരു വീടും ഉപജീവനത്തിനൊരു ജോലിയും സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കാന്‍ സ്‌നേഹസമ്പന്നരായ കുടുംബാംഗങ്ങളും ഉണ്ടായാലും ഉള്ളതിൽ സംതൃപ്തരാവുന്നില്ല മനുഷ്യർ.
നമുക്കു മറ്റുള്ളവരേക്കാള്‍ എന്തിൻ്റെ കുറവുണ്ടോ എന്ന് ചിന്തിച്ച് മനസിനെ അസ്വസ്ഥമാക്കുകയാണ് മനുഷ്യർ ചെയ്യുന്നത്.നമുക്കുള്ള നന്മകളില്‍ സന്തോഷവും സംതൃപ്തിയും കണ്ടെത്തിക്കൊണ്ടുവേണം നാം മുന്നോട്ടു പോകേണ്ടത്. അല്ലെങ്കില്‍, നാം ജീവിതത്തിലെന്തെല്ലാം നേടിയാലും നമുക്കൊരിക്കലും തൃപ്തിയും സന്തോഷവും ഉണ്ടാകില്ല.
Post A Comment:
0 comments: