ഒന്നാം ക്ലാസിന്റെ ബ്ലോഗിലേക്ക് എല്ലാവർക്കും സ്വാഗതം

പ്രഭാത ചിന്തകൾ 20 May 2021

Share it:

ജീവിതത്തിൽ പല കാര്യങ്ങൾക്കും നാം മുൻകരുതലുകൾ എടുക്കാറുണ്ട്‌.... ഒരു ചെറിയ യാത്ര പോകാൻ ഉദ്ദേശിക്കുമ്പോൾ പോലും അതിന്‌ അവശ്യം വേണ്ടുന്ന കാര്യങ്ങൾ നാം കൂടെ കൊണ്ട്‌ പോകും.... ജീവിതയാത്രയിൽ ആണെങ്കിൽ  വളരെ കരുതലോടെ ആവും  നമ്മുടെ യാത്ര.  ഒരു കുട്ടിയുണ്ടായാൽ പോലും അവരുടെ പഠനത്തിനും  വിവാഹത്തിനും  മറ്റ്‌ അടിയന്തിര ആവശ്യങ്ങൾക്കും നാം ഇന്ന് മുതലേ സ്വരുക്കൂട്ടൽ ആരംഭിക്കും...

എന്നാൽ ഈ മുന്നൊരുക്കങ്ങളും മുൻകരുതലുകളും എപ്പോഴും മുതൽക്കൂട്ടായി എന്ന് വരില്ല.ജീവിതം എപ്പോഴും ആകസ്മികതകൾ നിറഞ്ഞതാണ്‌... നാം സാധാരണ മുൻകരുതൽ എടുക്കുന്ന കാര്യങ്ങൾ  ജീവിതത്തിലെ മറ്റ്‌ പലരുടെയും മുന്നനുഭവങ്ങളെ അടിസ്ഥാനമാക്കി ആയിരിക്കും...ജീവിതം പക്ഷേ നമുക്ക്‌  അപ്രതീക്ഷിതമായ ചില സംഗതികൾ മുന്നിലേക്ക്‌ ഇട്ട്‌ തരും . അവിടെ നാം എത്ര മുൻകരുതൽ എടുത്താലും അവ ഒന്നും സഹായകരമാവുകയും ഇല്ല.

നാം നേരിടാത്ത അനുഭവങ്ങളെ മുൻകൂട്ടി കാണണമെങ്കിൽ അസാധാരണമായ ദീർഘവീക്ഷണം വേണ്ടതുണ്ട്‌. .. നാം മുൻകരുതൽ എടുക്കുന്ന കാര്യങ്ങളിൽ  പലതും നമുക്ക്‌ സഹായകരം ആവണം എന്നില്ല.നിസ്സാര കാര്യങ്ങളെ കുറിച്ചുള്ള നമ്മുടെ ഉൽകണ്ഠ പ്രധാന കാര്യങ്ങളുടെ തിരസ്കരണത്തിൽ കൊണ്ട്‌ ചെന്ന് എത്തിക്കും.

അപ്രധാനമായ കാര്യങ്ങളെ നാം അതിപ്രധാനമായ സ്ഥാനത്ത്‌ പ്രതിഷ്ഠിക്കും. അങ്ങനെ വരുമ്പോൾ അവശ്യം വേണ്ടുന്ന പലതും നാം മറക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യും . എണ്ണമറ്റ സാധ്യതകളിൽ നിന്ന് ആവശ്യമുള്ളവ മാത്രം തിരഞ്ഞെടുക്കാൻ കഴിയുന്നവർക്ക്‌  അവ പ്രയോജനപ്പെട്ടേക്കാം.വേണ്ടവയെ കൊള്ളാനും വേണ്ടാത്തവയെ തള്ളാനും ഉള്ള കഴിവാണ്‌ ഇവിടെ പ്രധാനം...
Share it:

Morning Thought

Post A Comment:

0 comments: