ജീവിതസാഫല്യം...
ചിന്താശക്തിയും ഇച്ഛാശക്തിയും നമുക്ക് ആവോളം കൈമുതലായുണ്ട്. ഈ ദൈവീക വരദാനങ്ങൾ ജീവിതത്തിൽ അങ്ങേയറ്റം നാം പ്രയോജനപ്പെടുത്തുക...
ജീവിതത്തിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്, യാദൃഛികമായി അവ വന്നു ചേരുന്നതല്ല. സൃഷ്ടിക്കപ്പെടുന്ന ഇത്തരം അവസരങ്ങളെ ഏറ്റവും മെച്ചമായി ഉപയോഗിക്കുക...
ശരിയായി ചിന്തിക്കുക, അങ്ങനെയെങ്കിൽ ഉറപ്പായും അന്ധകാരത്തിൽ ആണ്ടിരിക്കുകയാണെങ്കിൽപ്പോലും നമുക്ക് ലക്ഷ്യത്തിൽ എത്തിച്ചേരാൻ സാധിക്കും...
ഒരിക്കലും പരാജയത്തിന് വഴങ്ങാൻ കൂട്ടാക്കാതിരിക്കുക, തേടുന്ന ലക്ഷ്യത്തിലെത്താൻ എല്ലാ കഴിവുകളും അവസരങ്ങളും വിനിയോഗിക്കുക.
ഈ പ്രഭാതത്തിലും സർവേശ്വരൻ നാമേവരെയും വിജങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ....
ശുഭദിനം നേരുന്നു.
Post A Comment:
0 comments: