വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം..
കഠിനാധ്വാനം, ലക്ഷ്യസാഫല്യം വരെയുള്ള ഉല്ലാസപൂർണ്ണമായ തുടർപ്രവർത്തനമാണത്, സൂക്ഷ്മതയും സമർപ്പണവുമാണ് അതിനാവശ്യം...
കഠിനാധ്വാനം എന്നത്, ഏതുതരം പ്രതിസന്ധിയിലും പിന്മാറാത്ത പോരാട്ടവും, അവയെ പ്രതിരോധിക്കുവാനുള്ള അർപ്പണ മനോഭാവവും, പ്രവർത്തിയിലുള്ള ഏകാഗ്രതയുമാണ്...
കഠിനാധ്വനം, നിങ്ങൾ നിങ്ങളോട് നടത്തുന്ന മത്സരമാണ്. സ്വയം മെച്ചപ്പെടീലിനായുള്ള മുഷിവില്ലാത്ത, അസൂയകളില്ലാത്ത, ശുദ്ധമനസ്സോടെയുള്ള നിരന്തര പ്രവർത്തനമാണത്...
കഠിനാധ്വാനം, നേടിയ വിജയങ്ങളെ നിലനിർത്തുന്നതിന് ആവശ്യമാണ്, ഒപ്പം മത്സരാധിഷ്ഠിത ജീവിതത്തിൽ മുന്നിലെത്താനുള്ള നമ്മുടെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കുവാനും അനിവാര്യമാണ്...
ഈ പ്രഭാതത്തിലും സർവേശ്വരൻ നാമേവരെയും വിജങ്ങളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.
ശുഭദിനം നേരുന്നു
Post A Comment:
0 comments: